തിരുവനന്തപുരത്ത് പട്ടാപ്പകൽ യുവാവിനെ അയൽവാസി വെട്ടിക്കൊന്നു; വ്യക്തിവൈരാഗ്യമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കൈതമുക്കിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. വിശാഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ പ്രദീപ് ആണ് ആക്രമണം നടത്തിയത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇരുവരും തമ്മിൽ വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
പ്രശ്‌നങ്ങളുടെ ഭാഗമായി പ്രദീപിനെ ഇപ്പോൾ കൊല്ലപ്പെട്ട വിശാഖ് ആക്രമിക്കുകയും അതിന്റെ പേരിൽ ജയിലിൽ പോകുകയും ചെയ്തിരുന്നു. പിന്നീടും ഇവർ തമ്മിലുള്ള പ്രശ്‌നങ്ങൾ രൂക്ഷമാകുകയും വിശാഖ് മലയൻകീഴുള്ള ഒരു വീട്ടിലേക്ക് താമസം മാറുകയും ചെയ്തിരുന്നു.
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനായാണ് വിശാഖ് കൈതമുക്കിലെ വീട്ടിലെത്തിയത്. അപ്പോഴാണ് പ്രദീപിന്റെ ആക്രമണം ഉണ്ടായത്. പ്രദീപ് വടിവാൾ ഉപയോഗിച്ച് വിശാഖിനെ വെട്ടിവീഴ്ത്തുകയായിരുന്നു. പിന്നാലെ ഇയാൾ ഒളിവിൽ പോയി. പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Content Highlights: Victim identified as Vishakh, attacked by neighbor Pradeep. Incident occurred in Palkulangara, Thiruvananthapuram during daytime. Motive suspected to be long-standing personal enmity. Accused used a machete (vadival) and is currently absconding. Police have launched a manhunt for the perpetrator.