അമിത പലിശയ്ക്ക് പണം കടം നല്കല്; യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി അറസ്റ്റില്‍

കിഴക്കമ്പലം: പണം അമിത പലിശയ്ക്ക് കടമായി നല്‍കിയെന്ന കേസില്‍ ചേലക്കുളം കണിച്ചേരിക്കുടി തച്ചയില്‍ സാലിം കെ. മുഹമ്മദിനെ (26) കുന്നത്തുനാട് പോലീസ് അറസ്റ്റുചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയാണ്.
സംസ്ഥാന പോലീസിലെ രഹസ്യാന്വേഷണ സാമ്പത്തിക തട്ടിപ്പ് വിഭാഗം ഞായറാഴ്ച രാവിലെ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് നടപടി.
നിയമാനുസൃതം അധികാരപത്രമില്ലാതെ പലിശയ്ക്ക് പണം കൊടുക്കുന്നത് നിയമംമൂലം നിരോധിച്ചിരിക്കേ, ഇതിനുവിരുദ്ധമായി പണം അമിത പലിശയ്ക്ക് കടമായി നല്‍കുകയായിരുന്നു. തുകയും മറ്റു വിവരങ്ങളും രേഖപ്പെടുത്താതെ ഒപ്പ് മാത്രം രേഖപ്പെടുത്തിയ ചെക്ക് ലീഫും ഒപ്പിട്ട പ്രോമിസറി നോട്ടും ഉടമ്പടി കരാര്‍ എഴുതിയ മുദ്രപ്പത്രങ്ങളും ഇയാള്‍ ആവശ്യക്കാരില്‍നിന്നു വാങ്ങിയെടുത്തിരുന്നു. ഇവ ഇയാളുടെ വീട്ടില്‍നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Content Highlights: Youth Congress constituency secretary arrested for lending money at exorbitant interest rates