കണ്ണൂര്‍ പേരാവൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

#സ്വന്തം ലേഖകന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍: പേരാവൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പേരാവൂര്‍ തൊണ്ടിയില്‍ കുട്ടിച്ചാത്തന്‍ കണ്ടിയിലെ മുണ്ടക്കല്‍ ലില്ലിക്കുട്ടിയെയാണ് (60) ഭര്‍ത്താവ് ജോണ്‍ വെട്ടിക്കൊലപ്പെടുത്തിയത്. ലില്ലിക്കുട്ടിയുടെ മകന്‍ ദിവിഷിന്റെ ഭാര്യാസഹോദരനും വെട്ടേറ്റിട്ടുണ്ട്. 

ശനിയാഴ്ച വൈകിട്ട് 4.30-ഓടെയാണ് സംഭവം. അക്രമം നടത്തിയ ജോണ്‍ മാനസികരോഗിയാണെന്നാണ് അറിയുന്നത്. 

Content Highlights: woman hacked to death by husband in peravoor kannur