വിവാഹം ഒരുവര്‍ഷം മുന്‍പ്; യുവതി ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍

ആര്യനാട്(തിരുവനന്തപുരം): ഭര്‍തൃഗൃഹത്തില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തോളൂര്‍ മേരിഗിരി മരിയനഗര്‍ വീട്ടുനമ്പര്‍ 9-ല്‍ അപര്‍ണ(24)യെയാണ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെ വീട്ടുകാര്‍ വിളിച്ചിട്ട് അപര്‍ണ മുറി തുറന്നില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടിത്തുറന്ന് നോക്കിയപ്പോഴാണ് അപര്‍ണയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ഒരുവര്‍ഷം മുന്‍പായിരുന്നു അപര്‍ണയുടെ വിവാഹം. ഭര്‍ത്താവ് അക്ഷയ് വിദേശത്ത് സൗണ്ട് എന്‍ജിനിയറായി ജോലിചെയ്യുകയാണ്. കുര്യാത്തി സ്വദേശി ശശിധരന്‍നായരുടെയും രമാകുമാരിയുടെയും മകളാണ് അപര്‍ണ.
സഹോദരി: അശ്വതി. ആര്യനാട് പോലീസ് കേസെടുത്തു. മരണകാരണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ആര്യനാട് ഇന്‍സ്‌പെക്ടര്‍ വി.എസ്. അജീഷ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: A 24-year-old woman was found dead in her husband`s home in Aryanad, Thiruvananthapuram