പാക് സ്വദേശി നല്‍കിയതെന്ന് മൊഴി; 500 രൂപയുടെ വ്യാജനോട്ടുകളുമായി ബാങ്കിലെത്തിയ സ്ത്രീ അറസ്റ്റില്‍

പൂന്തുറ (തിരുവനന്തപുരം): ബാങ്കില്‍ നിക്ഷേപിക്കുന്നതിന് 500 രൂപയുടെ വ്യാജ നോട്ടുകളുമായെത്തിയ സ്ത്രീയെ അറസ്റ്റുചെയ്തു. ബീമാപള്ളി ന്യൂ ജവഹര്‍ പള്ളിക്ക് സമീപം താമസിക്കുന്ന ബെര്ക്കത്തിനെ (46) ആണ് പൂന്തുറ പോലീസ് അറസ്റ്റുചെയ്തത്.
പൂന്തുറ കുമരിചന്തയ്ക്കു സമീപത്തെ എസ്.ബി.ഐ.യുടെ ശാഖയില്‍ ഇന്‍ഷുറന്‍സ് സംബന്ധിയായ കാര്യത്തിന്നി ക്ഷേപിക്കാനെത്തിയതായിരുന്നു. കാഴ്ചയില്‍ നോട്ടുകള്‍ക്ക് അസാധാരണത്വം തോന്നിയതിനേത്തുടര്‍ന്ന് വീണ്ടും പരിശോധിച്ചു. തുടര്‍ന്ന് വ്യാജനോട്ടാണെന്ന് ഉറപ്പുവരുത്തിയശേഷം ബാങ്ക് അധികൃതര്‍ പൂന്തുറ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
500 രൂപയുടെ 25 നോട്ടുകളാണ് ഇവരുടെ പക്കല്‍നിന്ന് കണ്ടെടുത്തത്. കഴിഞ്ഞ മാസം 28-നാണ് ഇവര്‍ സൗദി അറേബ്യയില്‍നിന്ന് നാട്ടിലെത്തിയത്. ഇവരുടെ ഭര്‍ത്താവിന് സൗദി അറേബ്യയില്‍ ചെരിപ്പുകടകളുണ്ട്. നാട്ടിലേക്ക് പുറപ്പെടുന്ന സമയത്ത് അവിടെവെച്ച് ഭര്‍ത്താവിന്റെ സുഹൃത്തായ പാകിസ്താന് സ്വദേശി സമ്മാനമായി 12,500 രൂപ നല്‍കിയെന്നാണ് ഇവര്‍ പോലീസിന് നല്കിയ മൊഴി. പോലീസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല.
സംഭവത്തെ തുടര്‍ന്ന് പോലീസ് ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന 180,000 രൂപ മൂല്യം വരുന്ന 500-ന്റെ നോട്ടുകള്‍ കണ്ടെത്തിയിരുന്നു. ഇവ വ്യാജമല്ലെന്ന് പൂന്തുറ പോലീസ് അറിയിച്ചു. നടപടികള്‍ക്കുശേഷം പോലീസ് ഇവരെ അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. എസ്.എച്ച്.ഒ. സാജു, എസ്.ഐ.മാരായ വി. സുനില്‍, ജയപ്രകാശ്, വനിത സി.പി. താര എന്നിവരുള്‍പ്പെട്ട സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്.
Content Highlights: woman came to bank with fake notes of 500 rupees was arrested