യുവതി ഭർതൃവീട്ടിൽ മരിച്ചനിലയിൽ, ഭർത്താവ് കസ്റ്റഡിയിൽ; വിവാഹവാർഷികം കഴിഞ്ഞത് രണ്ടുദിവസം മുൻപ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് സമീപത്തെ പൊടിയണിവിളി വീട്ടിൽ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരി (27)യെ ആണ് ചൊവ്വാഴ്ച വൈകുന്നേരം വീട്ടിനുള്ളിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയം വീട്ടിൽ മറ്റാരുമില്ലായിരുന്നു.
വൈകീട്ട് ഭർതൃപിതാവ് വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. വിഘ്നേശ്വരിയെ ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് അയൽവാസിയുടെ സഹായത്തോടെ വീടിന്റെ ജനൽ ഗ്ലാസ് തകർത്തു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അഭിലാഷിനെ വിഴിഞ്ഞം പോലീസ് ചോദ്യം ചെയ്തുവരികയാണ്. ചൊവ്വാഴ്ചയായിരുന്നു ഇവരുടെ രണ്ടാംവിവാഹ വാർഷികം.
സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ പെൺകുട്ടിയുടെ വീട്ടുകാർ ആരോപണം ഉന്നയിച്ചിട്ടുണ്ട്. കുട്ടികൾ ഇല്ലാത്തതിനാൽ വിഘേനേശ്വരി ഭർതൃവീട്ടിൽ അധിക്ഷേപം നേരിട്ടിരുന്നെന്നും യുവതിയുടെ വീട്ടുകാർ പറഞ്ഞു. നാഗർകോവിൽ സ്വദേശിനിയാണ് വിഘ്നേശ്വരി.
Content Highlights: 27-year-old Vighneshwari found hanging at her home in Vizhinjam., Incident occurred on the couple's 2nd wedding anniversary., Husband Abhilash currently under police questioning., Family alleges harassment due to lack of children., Nagercoil native, married for two years.