സമൂഹികമാധ്യമംവഴി പരിചയപ്പെട്ട സ്ത്രീയിൽനിന്ന് പണം തട്ടിച്ചു. സഹോദരങ്ങൾക്കെതിരേ കേസ്; ഒരാൾ അറസ്റ്റിൽ

വിഴിഞ്ഞം: സമൂഹികമാധ്യമംവഴി പരിചയപ്പെട്ട സ്ത്രീയിൽനിന്ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പണം തട്ടിയ കേസിൽ സഹോദരങ്ങളായ രണ്ടുപേർക്കെതിരെ വിഴിഞ്ഞം പോലീസ് കേസെടുത്തു. ഇവരിൽ തൃശൂർ അരനാട്ടുകര ഒളരിക്കര പുല്ലഴിവെങ്കിടങ് ഹൗസിൽ വി.ബി. സതീഷിനെ(47) വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു. വിഴിഞ്ഞം കോട്ടപ്പുറം തുലവിള റ്റെൽമഹൗസിൽ മായയുടെ 1,65,700 രൂപയാണ് പ്രതികൾ കൈക്കലാക്കായിത്.
ഇക്കഴിഞ്ഞ ഫെബ്രുവരി മുതലാണ് പലഘട്ടങ്ങളിലായി ഗൂഗീൾപേ വഴി പണം തട്ടിയത്. പണം തിരികെ ചോദിച്ചപ്പോൾ മായയുടെ ചിത്രം മോർഫ് ചെയ്ത് ബന്ധുക്കൾക്കും ജോലിചെയ്യുന്ന സ്ഥാപനത്തിലും അയച്ചുനൽകുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.
ഇയാളുടെ സഹോദരിയും വാട്ട്സ്ആപ്പിൽ വോയിസ് മെസേജ് അയച്ച്മായയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് മായ വിഴിഞ്ഞം പോലീസിൽ പരാതി നൽകി. തുടർന്നാണ് പ്രതിയെ അറസ്റ്റുചെയ്ത്. എസ്.എച്ച്.ഒ. കെ. ഹേമന്ത്കുമാർ, എസ്. കൃഷ്ണകുമാർ, എസ്.സി.പി.ഒ. വിനയകുമാർ, സി.പി.ഒ. രെജിൻ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Content Highlights: Vizhinjam police arrested a man for cyber extortion and financial fraud after he scammed a woman of money and threatened her using morphed photos.