വെമ്പായത്ത് ബാറിൽ സംഘർഷം, പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി; നാലുപേർക്ക് പൊള്ളലേറ്റു, നില ഗുരുതരം

#സ്വന്തം ലേഖകൻ

വെമ്പായം: തിരുവനന്തപുരം വെമ്പായത്ത് ബാറിൽ സംഘർഷം. ഇരു സംഘങ്ങൾ തമ്മിലുണ്ടായ അടിപിടിക്കിടെയാണ് സംഭവം. ഒരാൾ, എതിർസംഘത്തിലെ രണ്ടുപേരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി.

ഗുരുതരമായി പൊള്ളലേറ്റ നാലുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് സൂചന.

ബാറിലെ എസി മുറിയിൽ ഇരുന്ന് മദ്യപിച്ചവർ തമ്മിലായിരുന്നു സംഘർഷം പിന്നാലെ ഒരാൾ പെട്രോൾ വാങ്ങി വന്ന് മറ്റ് രണ്ടുപേരുടെ ദേഹത്തു ഒഴിച്ച് കത്തിക്കുകയായിരുന്നു. അതിനിടെ പെട്രോൾ ഒഴിച്ചയാളുടെ ശരീരത്തിലും തീ പടർന്നു. മുറിയിലുണ്ടായ അഗ്‌നിബാധ ഫയർഫോഴ്സ് എത്തി കെടുത്തി.

Content Highlights: Violent altercation between two groups at a Vembayam bar, Petrol used as a weapon to set individuals on fire, Four victims currently in critical condition at Thiruvananthapuram Medical College, Fire caused by the incident extinguished by the Fire Force