എഗ്മോര്‍-തിരുനെല്‍വേലി വന്ദേഭാരതിന് നേരേ കല്ലേറ്, ആറ് കോച്ചുകളുടെ ചില്ലുകള്‍ പൊട്ടി; നാല് കുട്ടികള്‍ അറസ്റ്റില്‍

ചെന്നൈ: എഗ്മോറില്‍നിന്ന് തിരുനല്‍വേലിയിലേക്കുള്ള വന്ദേഭാരത് തീവണ്ടിക്കു നേരേനടന്ന കല്ലേറില്‍ ആറ് കോച്ചുകളുടെ ചില്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 16-നും 18 വയസ്സിനുമിടയിലുള്ള നാല് ആണ്‍കുട്ടികളെ ആര്‍പിഎഫ് പിടികൂടി.
പിടിയിലായവരെ ആര്‍പിഎഫ് കോടതിയില്‍ ഹാജരാക്കിയശേഷം ജുവനൈല്‍ ഹോമിലേക്ക് മാറ്റി. തീവണ്ടി എഗ്മോറില്‍നിന്ന് തിരുനെല്‍വേലിയിലേക്കുള്ള വിരുദാചലത്തിനും താലനൂരിനുമിടയിലൂടെ കടന്ന് പോകവേ നടന്ന കല്ലേറില്‍ ഒരു എക്‌സിക്യുട്ടീവ് കോച്ചിനെയും അഞ്ച് എസി ത്രീടയര്‍ കോച്ചുകളുടെയും ചില്ലുകള്‍ക്ക് കേടുപാടുകള്‍ പറ്റിയത്. കല്ലേറില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ല. തിരുച്ചിറപ്പള്ളി റെയില്‍വേ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തി തീവണ്ടി പരിശോധിച്ചു.
Content Highlights: Vande Bharat Express from Egmore to Tirunelveli targeted with stones. Six coaches damaged, windows broken. Four youths apprehended. Read more about the incident and its impact.