യുവാക്കളുടെ വാടകമുറിയില്‍ റെയ്ഡ്; സിന്തറ്റിക് ലഹരി പിടിച്ചെടുത്തു, രണ്ടുപേര്‍ പിടിയില്‍

തിരൂരങ്ങാടി(മലപ്പുറം): വാടകമുറിയില്‍നിന്ന് സിന്തറ്റിക് ലഹരിയായ 16 ഗ്രാം മെതാഫിറ്റമിനുമായി രണ്ട് യുവാക്കളെ പരപ്പനങ്ങാടി എക്സൈസ് സംഘം പിടികൂടി. മമ്പുറം വെട്ടത്തുബസാറിലെ ഇരണിക്കല്‍ ഹാഷിഖ് (ചിക്കു-28), അരിയല്ലൂര്‍ കൊടക്കാട് വാണിയംപറമ്പത്ത് ഇഹ്സാനുല്‍ ബഷീര്‍ (സാനു-29) എന്നിവരാണ് പിടിയിലായത്.
തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിനു സമീപത്തുള്ള വാടകമുറിയില്‍വെച്ചാണ് ഇവര്‍ പിടിയിലായത്. ലഹരി കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്.
എക്സൈസ് ഇന്‍സ്പെക്ടര്‍ സാബു ആര്‍. ചന്ദ്ര, പ്രിവന്റീവ് ഓഫീസര്‍മാരായ ബിജു, അജിത്കുമാര്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.
Content Highlights: two arrested with drugs in tirurangadi malappuram