‘ഷാഡോ’ പോലീസ് ചമഞ്ഞ് ബിവറേജസ് പരിസരത്ത് പിടിച്ചുപറി; ഒടുവിൽ ‘ഷാഡോ’ പോലീസിന്റെ പിടിവീണു

#ന്യൂസ് ഡെസ്ക്
സുധീഷ്, പ്രമോദ്
സുധീഷ്, പ്രമോദ്

കട്ടപ്പന: ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് മറുനാടൻ തൊഴിലാളികളിൽനിന്ന് പണം വാങ്ങിയെടുത്തിരുന്ന സംഘത്തിലെ രണ്ടുപേരെ അറസ്റ്റുചെയ്തു. വലിയപാറ സ്വദേശികളായ സുധീഷ് തകടിയേൽ (35) പ്രമോദ് തയ്യിൽ (38) എന്നിവരെയാണ് പിടികൂടിയത്.

നാളുകളായി കട്ടപ്പന ബെവജസ് ഔട്ട്‌ലെറ്റ് കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനിടെ ഝാർഖണ്ഡ് സ്വദേശിയായ ബിസോണ മുർമു എന്ന തൊഴിലാളിയുടെയും ബെനഡിക്ട് സോറൻ എന്നയാളുടെയും പോക്കറ്റിൽനിന്ന് 3500 രൂപവീതം പ്രതികൾ ബലമായി കൈക്കലാക്കി. ഇതോടെയാണ് പോലീസ് അന്വേഷണം ഊർജിതമാക്കി സംഘത്തെ അറസ്റ്റ്ചെയ്തത്.

സംഘത്തിലെ രണ്ട്പേരെ കണ്ടെത്താനുണ്ട്. എസ്.ഐ. മഹേഷ്, സി.പി.ഒ.വിജിൻ, ജോസഫ്, ശരണ്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ്ചെയ്തത്.

Content Highlights: Kattappana police arrested Sudheesh and Pramod of Valiyapara for impersonating shadow police officers to extort money from migrant workers near a Bevco outlet, recovering 3,500 rupees stolen from two Jharkhand natives.