തുറവൂർ ഉത്സവത്തിനിടെ അടിപിടി; രണ്ടു പോലീസുകാർക്ക് പരിക്ക്, അഞ്ചു പേർ പിടിയിൽ

തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിൽ ഉത്സവത്തിനിടെയുണ്ടായ അടിപിടിക്കിടെ രണ്ടു പോലീസുകാർക്ക് പരിക്ക്. പുളിങ്കുന്ന് സ്റ്റേഷനിലെ പോലീസുകാരൻ ഹസീർഷാ (37), ചേർത്തല സ്റ്റേഷനിലെ പോലീസുകാരൻ സുനിൽ (35) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 10-നായിരുന്നു സംഭവം.
പോലീസിനെ കൈയേറ്റം ചെയ്തതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. വളമംഗലം സ്വദേശികളായ രാമചന്ദ്രൻ, രഞ്ജിത്, തൈക്കാട്ടുശ്ശേരി സ്വദേശികളായ അഖിൽ, ശ്യാം, രാഹുൽ ബാബു എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
Content Highlights: Turavoor Temple Festival Turns Violent: Police Officers Injured Amidst Unrest