പാലക്കാട്ട് അമ്മയും മകനുമുൾപ്പടെ ഒരു കുടുംബത്തിലെ 3 പേർ തൂങ്ങിമരിച്ച നിലയിൽ

#മാതൃഭൂമി ന്യൂസ്
suicide
suicide

കുഴല്‍മന്ദം: പാലക്കാട്ട് അമ്മയും മകനുമുള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുഴല്‍മന്ദം സ്വദേശികളായ സിനില, മകന്‍ രോഹിത്, സിനിലയുടെ സഹോദരിയുടെ മകന്‍ സുബിന്‍ എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ അഞ്ചു മണിയോടെ സിനിലയുടെ അമ്മ അടുക്കളയിലെത്തിയപ്പോഴാണ് മൂവരേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ഉടന്‍തന്ന പ്രദേശവാസികളെ വിവരമറിയിച്ച് മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രാഥമികഘട്ടത്തില്‍ ദുരൂഹതയൊന്നും പോലീസ് സംശയിക്കുന്നില്ല. പ്രദേശവാസികളുമായി കുടുംബം അധികം അടുപ്പം സൂക്ഷിച്ചിരുന്നില്ലെന്നും ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടോയെന്ന് വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു.

മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടമുള്‍പ്പടെയുള്ള നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ'  ഹെല്‍പ് ലൈനില്‍ വിളിക്കുക.  Toll free helpline number: 1056, 0471-2552056)

Content Highlights: three of family found dead in palakkad