തിരുവനന്തപുരത്ത് അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ചാന്നാങ്കര സ്വദേശി മെഴ്സി (65) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. കൊല്ലപ്പെട്ട മെഴ്സിയുടെ മകളുടെ മകനായ ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവരും വീട്ടിൽ നിരന്തരം വഴക്കിട്ടിരുന്നതായാണ് വിവരം. ഇന്ന് രാവിലെയും ഇരുവരും പരസ്പരം വഴക്കുണ്ടായി. ഇതിനിടെയാണ് മെഴ്‌സിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തുടർന്ന് കത്തിയുമായി പുറത്തിറങ്ങിയ ഷിബിൻ താൻ കൊല നടത്തിയെന്ന് സമീപവാസികളോട് പറഞ്ഞു. രക്ഷപ്പെടാൻ ശ്രമിച്ച ഷിബിനെ കഠിനംകുളത്ത് വച്ച് പോലീസ് പിടികൂടി.
മെഴ്സിയെ ഉടൻ ആംബുലൻസിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
Content Highlights: 65-year-old Mercy was murdered by her grandson Shibin in Channankara., The incident occurred following a frequent domestic argument on Tuesday morning., The accused confessed to neighbors and was arrested by Kadinamkulam police.