വാടകവീട്ടിൽ യുവതി മരിച്ചനിലയിൽ, ഭർത്താവ് കസ്റ്റഡിയിൽ; ഭർതൃവീട്ടിലെ പീഡനമെന്ന് പരാതി

തിരുവനന്തപുരം: ആറ്റുകാലിൽ വാടകവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. വർക്കല സ്വദേശി ആരതിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടിലെ പീഡനം കാരണമാണ് മരണമെന്ന് ആരതിയുടെ കുടുംബം ആരോപിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭർത്താവ് അതുലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഒന്നരവർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ആരതിയുടെ അമ്മ നൽകിയ പരാതിയിലാണ് കേസെടുത്തത്. മുറിയിൽനിന്ന് ആരതിയുടെ ഡയറി കണ്ടെടുത്തിട്ടുണ്ട്. ജോലിയേപ്പറ്റി തെറ്റായ വിവരംനൽകിയ ശേഷമാണ് അതുൽ വിവാഹം കഴിച്ചതെന്നും പരാതിയുണ്ട്.
Content Highlights: Aarthi, a Varkala native, found dead in a rented house in Attukal., Family alleges death was caused by harassment at the husband's house., Husband Atul taken into police custody for questioning., Police recovered a diary from the scene., Investigation ongoing regarding false employment claims made before marriage.