തലയുംമുഖവും മറച്ചെത്തി,കമ്പിപ്പാരകൊണ്ട് പൂട്ടുതകര്‍ത്തു; എടക്കര തൈക്കണ്ടി സ്റ്റോറില്‍ മോഷണം

എടക്കര: എടക്കര തൈക്കണ്ടി സ്റ്റോറിന്റെ പൂട്ടു തകര്‍ത്ത് അകത്തു കയറിയ മോഷ്ടാവ് 50,000 രൂപയോളം കവര്‍ന്നു. ഗാന്ധിപ്രതിമയ്ക്കു സമീപം കോവിലകം റോഡിലുള്ള തൈക്കണ്ടി റസാഖിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോറിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനും മൂന്നിനുമിടയില്‍ മോഷണം നടന്നത്.
സ്റ്റേഷനറി സാധനങ്ങളുടെ ചില്ലറ, മൊത്തവ്യാപാര സ്ഥാപനമാണിത്. ഗ്ലൗസും കാവിമുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയ ആള്‍ കമ്പിപ്പാരകൊണ്ട് സ്ഥാപനത്തിന്റെ പൂട്ടു തകര്‍ക്കുന്നതും ഉള്ളില്‍ക്കയറി മോഷ്ടിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ഇയാള്‍ തലയും മുഖവും തുണികൊണ്ട് മറച്ചിട്ടുണ്ട്. സംഭവത്തില്‍ എടക്കര പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
Content Highlights: theft in a shop in edakkara