അച്ഛനെ വെട്ടിപ്പരിക്കേൽപിച്ച മകൻ അരയിൽ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് മരിച്ചു

#ന്യൂസ് ഡെസ്ക്
മരിച്ച നന്ദൻ
മരിച്ച നന്ദൻ

ചാലക്കുടി: തൃശ്ശൂർ മേലൂർ അടിച്ചിലിയിൽ അച്ഛനെ മകൻ ഗുരുതരമായ വെട്ടിപ്പരിക്കേൽപ്പിച്ചു. അരയിലുണ്ടായിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് മകൻ മരിച്ചു. തൈവളപ്പിൽ രാമകൃഷണന്റെ മകൻ നന്ദൻ (58) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 11.30-നായിരുന്നു സംഭവം. അച്ഛനും മകനും തമ്മിൽ വഴക്കിലായിരുന്നു. പറമ്പിൽ ജോലി കഴിഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അച്ഛനെ മകൻ വെട്ടുകത്തികൊണ്ട് ആക്രമിച്ചത്. പിന്നാലെ അരയിൽ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.

Content Highlights: In Chalakudy, a son inflicted serious injuries on his father with a knife during an altercation. The son, Nandan (58), died when an explosive device he was carrying exploded. The incident occurred on a Saturday morning at 11:30 after a dispute between the father and son.