കഞ്ചാവ് കൃഷിയും വില്പനയും, ഒപ്പം ലഹരി കൂണും; കൊടൈക്കനാലില്‍ ആറ് മലയാളികള്‍ പിടിയില്‍

പഴനി: കൊടൈക്കനാല്‍ മണ്ണവനൂര്‍ ഭാഗത്ത് കഞ്ചാവ് കൃഷിചെയ്ത് വില്പന നടത്തി വന്നിരുന്ന മലയാളികളായ ആറുപേരെ കൊടൈക്കനാല്‍ പോലീസ് അറസ്റ്റ് ചെയ്തു.
മലയാളികളായ ഡോമിനിക് പീറ്റര്‍, ആന്‍സ് ജോഷി, അനില്‍ ഫെര്‍ണാണ്ടസ്, അനീഷ്ഖാന്‍, ജെയിസന്‍, ജാന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കൊടൈക്കനാല്‍ മണ്ണവനൂര്‍ ഭാഗങ്ങളില്‍ കഞ്ചാവ് കൃഷിചെയ്യുന്നതായും ലഹരി കൂണ്‍, കഞ്ചാവ് എന്നിവ വില്പന നടത്തിവരുന്നതായും കൊടൈക്കനാല്‍ പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കൊടൈക്കനാല്‍ ഡി.എസ്.പി. മധുമതി, ഇന്‍സ്‌പെക്ടര്‍ ദിനകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസുകാര്‍ കൊടൈക്കനാല്‍ മണ്ണവനൂര്‍ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയപ്പോഴാണ് പ്രതികളെ പിടിച്ചത്.
ഇവരില്‍നിന്ന് വില്പനയ്ക്കായി വെച്ചിരുന്ന കഞ്ചാവ്, ലഹരികൂണ്‍ എന്നിവ പിടിച്ചെടുക്കുകയും ചെറിയതോതില്‍ ഉണ്ടായിരുന്ന കഞ്ചാവുകൃഷി പോലീസ് നശിപ്പിക്കുകയും ചെയ്തു.
Content Highlights: six malayalis arrested with ganja and magic mushroom in kodaikanal