ഭക്ഷണത്തിൽ എലിവിഷം; അമ്മയും മകളും ആശുപത്രിയിൽ, ഗൃഹനാഥൻ അറസ്റ്റിൽ

സുലൈമാൻ
സുലൈമാൻ

കല്ലമ്പലം: ഭക്ഷണത്തിൽ എലിവിഷം കലർന്നതിനെത്തുടർന്ന് അമ്മയും മകളും ആശുപത്രിയിൽ. ഇടവൂർകോണം എസ്.ആർ. മൻസിലിൽ അമ്മ റസിയ (57), മകൾ നിഷ (30) എന്നിവരാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് റസിയയുടെ ഭർത്താവ് സുലൈമാൻ (59) നെ കല്ലമ്പലം പോലീസ് അറസ്റ്റുചെയ്തു.

24-ന് വൈകീട്ട് 6.30-ന് ആയിരുന്നു സംഭവം. പാചകംചെയ്ത് വെച്ചിരുന്ന ഭക്ഷണത്തിൽ ഇയാൾ എലിവിഷം കലർത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇക്കാര്യം അറിയാതെ ഭാര്യയും മകളും ഭക്ഷണം കഴിക്കുകയും, അസ്വസ്ഥത അനുഭപ്പെട്ടതിനെത്തുടർന്ന് ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളേജിലും അവിടെനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി. സുലൈമാൻ മദ്യപിച്ച് സ്ഥിരമായി ഭാര്യയുമായി വഴക്കിടുമായിരുന്നു. വഴക്കിനെത്തുടർന്ന് റസിയ ഫോൺവഴി പോലീസിനെ പലതവണ വിവരമറിയിച്ചിട്ടുണ്ട്. ഭാര്യയെ ഒഴിവാക്കാൻ വേണ്ടിയാണ് ഭക്ഷണത്തിൽ എലിവിഷം ചേർത്തതെന്നും കല്ലമ്പലം പോലീസ് പറഞ്ഞു.

Content Highlights: Rodenticide Rat poison food Mother daughter hospitalized father arrested