മയക്കുമരുന്ന് കേസില്‍ നടി രാകുല്‍ പ്രീതിന്റെ സഹോദരന്‍ അമന്‍ അറസ്റ്റില്‍

രാകുല്‍ പ്രീതും അമന്‍ പ്രീതും
രാകുല്‍ പ്രീതും അമന്‍ പ്രീതും

മുംബൈ: ബോളിവുഡ് നടി രാകുല്‍ പ്രീത് സിങ്ങിന്റെ സഹോദരന്‍ അമന്‍ പ്രീത് സിങ്ങും മറ്റുനാലു പേരും മയക്കുമരുന്ന് കേസില്‍ പിടിയിലായി. ഹൈദരബാദ് പോലീസാണ് ഇവരെ തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം നടന്ന കൊക്കെയ്ന്‍ വേട്ടയുമായി ബന്ധപ്പെട്ടാണ് അമന്‍ അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. അനികേത് റെഡ്ഡി, പ്രസാദ്, മധുസൂദനന്‍, നിഖില്‍ ദമാന്‍ എന്നിവരാണ് അമനെ കൂടാതെ അറസ്റ്റിലായവര്‍. അമന്‍ അടക്കം അഞ്ചുപേരും മയക്കുമരുന്ന് ഉപയോഗിച്ചതായി മൂത്ര പരിശോധനയില്‍ കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു.

പ്രതികള്‍ക്ക് നൈജീരിയന്‍ സ്വദേശികളുമായുള്ള ബന്ധമടക്കം പരിശോധിച്ച് വരികയാണ്. പ്രതികളില്‍ ചിലര്‍ തുടര്‍ച്ചയായി മയക്കുമരുന്ന് ഇടപാടിനായി ബന്ധപ്പെടുന്നവരാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Content Highlights: Rakul Preet Singhs brother Aman Preet Singh arrested-drugs case