പഞ്ചാബിലും ഇഡി സംഘത്തിന് നേരെ അക്രമം; വാഹനങ്ങൾ തകർത്ത് ആംആദ്മി പാർട്ടി പ്രവർത്തകർ

മൊഹാലി: പഞ്ചാബിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡിനെതിരെ ആംആദ്മി പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ഗ്രേറ്റർ മൊഹാലി ഏരിയ വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ പരിശോധനയ്ക്കിടെ മൊഹാലിയിലാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്.
പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ പ്രതിഷേധക്കാർ ആക്രമിക്കുകയായിരുന്നു. ആർക്കെങ്കിലും പരിക്കേറ്റതായി വിവരമില്ല. അക്രമികൾ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ആക്രമിക്കുന്നതിന്റെയും പോലീസ് ഉദ്യോഗസ്ഥർ അവരെ പിടിച്ചുമാറ്റുന്നതിന്റെയും വീഡിയോകൾ സാമൂഹികമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുന്നുണ്ട്.
നേരത്തെ, തിരുവനന്തപുരത്ത് പിണറായി വിജയന്റെ വീട്ടിൽ ഇഡി സംഘമെത്തി പരിശോധന നടത്തി മടങ്ങുമ്പോൾ ഉണ്ടായ അക്രമസംഭവത്തിന് സമാനമായ സാഹചര്യമാണ് ഇപ്പോൾ പഞ്ചാബിലും ഉണ്ടായിരിക്കുന്നത്.