ഒളിവിലായിരുന്ന പോക്‌സോ കേസ് പ്രതി കോടതിയിലെത്തി,റിമാൻഡ് ചെയ്തതോടെ ഓടിപ്പോയി

#ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: റിമാൻഡ് ചെയ്ത പ്രതി കോടതിയിൽനിന്ന് ഓടി രക്ഷപ്പെട്ടു. ഒളിവിൽ കഴിഞ്ഞ പോക്‌സോ കേസ് പ്രതിയാണ് കോടതിയിൽ നിന്നും ഓടി പോയത്. നെടുമങ്ങാട് ഹരിശിപ്പറമ്പ് സ്വദേശി നിതിൻ രാജ് (31) കോടതിയിൽനിന്ന് ഓടിപ്പോയത്.

ഇന്ന് ഉച്ചയോടെ നെടുമങ്ങാട് പോക്‌സോ കോടതിയിൽ ആയിരുന്നു സംഭവം. 2022- ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ നാലാം പ്രതിയാണ് നിതിൻ രാജ്. രണ്ട് പ്രതികൾ ഇപ്പോൾ ജയിലാണ്. ഒരാളെക്കൂടി പിടിക്കാനുണ്ട്.

നിതിൻ രാജ് ഇന്ന് വക്കീലിനൊപ്പം കോടതിയിൽ ഹാജരായിരുന്നു പോക്‌സോ കേസിൽ ഇയാളെ റിമാൻഡ് ചെയ്യാൻ ഇന്ന് കോടതി വിധിച്ചു. ഇത് കേട്ട് ഉടൻ തന്നെ നിതിൻ രാജ് ഓടി രക്ഷപ്പെടുകയായിരുന്നു.

Content Highlights: Accused Nithin Raj escaped immediately after the remand order., The incident occurred at the Nedumangad POCSO court., The suspect is linked to a 2022 POCSO case involving a minor., Police have initiated a search operation for the absconding suspect.