സാക്ഷിപറഞ്ഞതിന് കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു; പോക്സോ കേസ് പ്രതി അറസ്റ്റിൽ

വടക്കേക്കാട് (തൃശ്ശൂർ): പോക്‌സോ കേസിൽ സാക്ഷിപറഞ്ഞതിന് കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. വൈലേപീടിക കണ്ണനായിൽ ഷക്കീറി(34)നെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച രാത്രി 11-ഓടെ വടക്കേക്കാട് നാലാംകല്ലിലാണ് സംഭവം.
കാരപ്പുറത്ത് ലോഹിതാക്ഷനെ(53)യാണ് പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതിയുടെ പേരിൽ വധശ്രമം, പോക്‌സോ, കഞ്ചാവ് തുടങ്ങി 12 കേസുകൾ നിലവിലുണ്ട്. വടക്കേക്കാട് പോലീസ് സ്റ്റേഷൻ റൗഡി പട്ടികയിലുള്ളയാളാണ്.
കുന്നംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വടക്കേക്കാട് പോലീസ് സ്റ്റേഷൻ എസ്.ഐ. അബ്ദുൽ സലീം, എസ്.സി.പി.ഒ.മാരായ ഹരികുമാർ, ജിതിൻ, സി.പി.ഒ.മാരായ നസൽ, പ്രതീഷ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
Content Highlights: Accused Shakeer arrested for attacking a POCSO case witness in Vadakkekad., Victim Lohithakshan was attacked with a heavy stone on his head., Accused has 12 pending cases and is on the Vadakkekad police rowdy list., Presented before Kunnamkulam court and remanded.