പത്തനംതിട്ടയിൽ പോക്സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ

പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി ജാമ്യം നിന്നത്. 13 കാരിയോട് അപമര്യാദയായി പെരുമാറിയ കേസിൽ അറസ്റ്റിലായ കിളിക്കൊല്ലൂർ സ്വദേശി ശങ്കരൻകുട്ടിയ്ക്ക് വേണ്ടിയാണ് സുനിൽ കൃഷ്ണൻ ജാമ്യം നിന്നത്. ഇരുവരും അയൽവാസികളാണ്.
പത്തനംതിട്ടയിലെ ഏനാത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒന്നരമാസം മുൻപാണ് ശങ്കരൻകുട്ടിയ്ക്കെതിരേ പരാതി ലഭിച്ചത്. അറസ്റ്റിലായതിന് ശേഷം 40 ദിവസത്തോളം ശങ്കരൻകുട്ടി ജയിലിൽ ആയിരുന്നു. കഴിഞ്ഞമാസം 30 നാണ് സിഐ അടക്കം രണ്ടുപേർ പ്രതിയുടെ ജാമ്യത്തിനായി കോടതിയിൽ ഹാജരായത്.
വിവരം ചോർന്നതോടെ സുനിൽ കൃഷ്ണൻ ജാമ്യത്തിൽ നിന്ന് ഒഴിഞ്ഞു. തുടർന്ന് മറ്റൊരാൾ ജാമ്യം നിന്നു. ശങ്കരൻകുട്ടി തെറ്റ് ചെയ്തിട്ടില്ലെന്ന ഉറച്ച ബോധ്യത്തിലാണ് താൻ സഹായിച്ചതെന്നാണ് സുനിൽ കൃഷ്ണന്റെ വാദം.
Content Highlights: Pathanamthitta Cyber Cell CI Sunil Krishnan bailed POCSO accused, a neighbor. Incident sparks controversy, CI withdraws bail.