പട്ടാപ്പകൽ വീടുകയറി ആക്രമണം, പണവും സ്വർണവും ചോദിച്ചു; ആക്രമിച്ചത് പർദ്ദ ധരിച്ച് കാറിലെത്തിയ സംഘം

പാണ്ടിക്കാട് (മലപ്പുറം): പട്ടാപ്പകൽ വീടുകയറി ആക്രമണം. പാണ്ടിക്കാട് കുറ്റിപ്പുളിയിലാണ് സംഭവം. പർദ്ദ ധരിച്ച അഞ്ചംഗ സംഘമാണ് വീട്ടിൽ അതിക്രമിച്ചുകയറി വീട്ടുകാരെ ആക്രമിക്കുകയും പണവും സ്വർണവും ആവശ്യപ്പെടുകയും ചെയ്തത്.
തുടർന്ന് ബഹളംവെച്ചതോടെ അക്രമി സംഘത്തിലെ നാല് പേർ രക്ഷപ്പെട്ടു. ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം.
കുറ്റിപ്പുളിയിലെ ചക്കാലക്കുന്നൻ അബ്ദുവിന്റെ വീടിന്റെ പിൻവശത്തുകൂടിയാണ് അക്രമിസംഘം എത്തിയത്. പർദ്ദ ധരിച്ച് കാറിൽ എത്തിയ ഇവർ വീട്ടിലേക്ക് അതിക്രമിച്ചുകയറി. കത്തി കാട്ടി അബ്ദുവിനോട് പണവും സ്വർണവും ആവശ്യപ്പെട്ടു. എതിർക്കാൻ ശ്രമിച്ച അബ്ദുവിനെ അടിച്ചുവീഴ്ത്തി. മക്കളായ ഫൗസിയ, സാബിറ, പേരമക്കൾ ഷാമിൽ, സൻവ എന്നിവരേയും അക്രമികൾ മർദ്ദിച്ചു. ശബ്ദംകേട്ട് സമീപവാസികൾ ഓടിയെത്തിയതോടെ നാലുപേർ രക്ഷപ്പെട്ടു. ഒരാളെ നാട്ടുകാർ പിടികൂടി പോലീസിലേല്പിച്ചു. ഇയാളെ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.
Content Highlights: Terrifying daylight home invasion in Pandaikkad, Malappuram. A burqa-clad gang attacked a family, demanding cash and gold. One attacker apprehended by locals. Read details.