19-കാരൻ മുത്തശ്ശിയുടെ വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ

മണ്ണാർക്കാട്: പാലക്കാട് കാഞ്ഞിരപ്പുഴയിൽ കാഞ്ഞിരം അമ്പംകടവിൽ യുവാവിനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരം അമ്പംകടവ് രമേഷ്-മല്ലിക ദമ്പതികളുടെ മകൻ അഖിൽ (19) ആണ് മരിച്ചത്.
മുത്തശ്ശിയുടെ വീട്ടിലാണ് അഖിലിനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രിയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
രാവിലെ ബന്ധുക്കൾ ഫോണിൽ വിളിച്ചപ്പോൾ എടുക്കാത്തതിനെ തുടർന്ന് മുത്തശ്ശിയുടെ വീട്ടിലെത്തി നോക്കിയപ്പോഴാണ് സംഭവം കാണുന്നത്. പോലീസെത്തി കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരുന്നു.
Content Highlights: A 19-year-old named Akhil was found dead from burns at his grandmother's house in Kanjirappuzha, Palakkad. The incident is believed to have occurred at night when no one else was present in the house. Relatives discovered the situation after Akhil did not answer phone calls, and the police are investigating further.