ഓൺലൈൻ തട്ടിപ്പിൽ പുതുപ്പരിയാരം സ്വദേശിക്ക് നഷ്ടമായത് 63.63 ലക്ഷം രൂപ

പ്രതീകാത്മകചിത്രം | Reuters, AI
പ്രതീകാത്മകചിത്രം | Reuters, AI

പാലക്കാട്: വീട്ടിലിരുന്ന് ഓൺലൈനായി ഷെയർ ട്രേഡിങ് ചെയ്ത് പുതുപ്പരിയാരം സ്വദേശിക്ക് നഷ്ടമായത് 63.63 ലക്ഷം രൂപ. തട്ടിപ്പ് നടത്തിയ ആന്ധ്രപ്രദേശ് സ്വദേശി സാകെ ഗണേഷിനെ(29) പാലക്കാട് സൈബർ പോലീസ് അറസ്റ്റുചെയ്തു.

2024 ജൂലായിലാണ് പുതുപ്പരിയാരം സ്വദേശിയെ തട്ടിപ്പുകാരൻ സാമൂഹികമാധ്യമം വഴി ബന്ധപ്പെട്ടത്. തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ചെറിയ തുകകൾ നിക്ഷേപിച്ച് ചെറിയ ലാഭം നൽകിയതോടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു. തുടർന്നാണ് മുഴുവൻ തുകയും തട്ടിയെടുത്തത്.

അന്വേഷണത്തിൽ നഷ്ടപ്പെട്ട തുകയിൽനിന്ന് പ്രതിയുടെ അനന്തപുരമുവിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് 10 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തായി കണ്ടെത്തി. മറ്റ് അക്കൗണ്ടുകളിലേക്കും പണം മാറ്റിയതായി കണ്ടെത്തി. അനന്തപുരമുവിൽ നേരിട്ടെത്തിയാണ് പോലീസ് ഇയാളെ പിടികൂടിയത്.

സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ ടി. ശശികുമാർ, മലമ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഡി. ഷെബീബ് റഹ്മാൻ, അസി. സബ് ഇൻസ്പെക്ടർ എ.പി. ജോഷി, സീനിയർ സിവിൽ പോലീസ് ഓഫീസർ സി.എൻ. രാജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ യു. സുബിൻ, എ. മുഹമ്മദ് ഫാസിൽ, പി.കെ. ശരണ്യ എന്നിവരുൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്. കൂടുതൽ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു.

Content Highlights: Palakkad cyber police arrested an Andhra Pradesh native in a ₹63.63 lakh online share trading fraud. Learn how the scam worked & prevention tips.