ഒരുലക്ഷം രൂപവിലയുളള 16 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ തുഫാൻ സ്ക്വാഡ് പിടികൂടി

തിരുവല്ലം: പോക്കറ്റിനുളളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 16 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പിടികൂടി. കല്ലിയൂർ ശ്രീകല ഭവനിൽ ശ്യാ മോഹനെ (36) ആണ് ഫോർട്ട്് അസി.കമ്മീഷണറുടെ തൂഫാന സ്ക്വാഡും തിരുവല്ലം പോലീസും ചേർന്ന് പിടികൂടിയത്.
തിരുവല്ലം ടോൾപ്ലാസക്കടുത്തുളള യുവാവിന് മയക്കുമരുന്ന് കൈമാറാൻ എത്തിയപ്പോഴാണ് സ്കൂട്ടറിലെത്തിയ ഇയാളെ പിടികൂടിയത്. ഏകേദശം ഒരുലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നേമം, തമ്പാനൂർ, എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ ക്രിമിനൽ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. 2022-ൽ ഇയാളെ എക്സൈസ് സംഘവും, 2025-ൽ 517 ഗ്രാം എം.ഡി.എം.എയുമായി കോവളം പോലീസും പിടികൂടിയിരുന്നു. തിരുവല്ലം പോലീസ് കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Content Highlights: Operation Toofan, MDMA Arrest