MDMA, കൊക്കൈൻ, ഹൈബ്രിഡ് കഞ്ചാവ്, LSD സ്റ്റാമ്പ്; ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

പാലക്കാട്: നോർത്ത് പോലീസും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. ഒലവക്കോട് ജംഗ്ഷനിൽനിന്ന് തിങ്കളാഴ്ച പുലർച്ചെയോടെയാണ് മൂന്നംഗ സംഘം പിടിയിലായത്.
കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിഷി (26), മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അസുറുദീൻ (30), കർണാടക, ദക്ഷിണ കന്നഡ സ്വദേശി ബി. ഫാത്തിമ (27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു കിലോഗ്രാമോളം എംഡിഎംഎയും, കൊക്കെയ്ൻ, ബ്രൗൺ ഷുഗർ, എൽ.എസ്.ഡി. സ്റ്റാമ്പ്, ഹൈബ്രിഡ് കഞ്ചാവ് തുടങ്ങിയ മാരക ലഹരിവസ്തുക്കളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
Content Highlights: Joint operation by North Police and DANSAF team in Olavakkode, Palakkad. Three individuals arrested, including a couple from Kottayam and Malappuram. Seized drugs include 1 kg MDMA, cocaine, brown sugar, LSD stamps, and hybrid cannabis.