കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ അപ്പീൽ; ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതിയുടെ നോട്ടീസ്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ അപ്പീൽ ഹർജികൾ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ബലാത്സംഗ കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെയാണ് സർക്കാരും പരാതിക്കാരിയായ കന്യാസ്ത്രീയും അപ്പീൽ നൽകിയത്. ഹർജികൾ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയച്ചു. 

കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ടത് നിയമപരമല്ല, തെളിവുകൾ കൃത്യമായി പരിശോധിക്കപ്പെട്ടില്ല തുടങ്ങിയ വാദങ്ങൾ ഉന്നയിച്ചാണ് സർക്കാരും കന്യാസ്ത്രീയും അപ്പീൽ നൽകിയിരിക്കുന്നത്. വേനലവധിക്ക് ശേഷമായിരിക്കും ഹൈക്കോടതി ഈ ഹർജികളിൽ വിശദമായ വാദംകേൾക്കുക. ഇതിനിടെ, ഫ്രാങ്കോ മുളയ്ക്കലിന് എതിർസത്യവാങ്മൂലം സമർപ്പിക്കാനുള്ള അവസരവും ഉണ്ടാകും. 

Content Highlights: High Court issued notice to Franco Mulakkal after accepting appeal in Nun rape case