നിലമ്പൂരിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു

നിലമ്പൂർ: കുടുംബകലഹത്തെത്തുടർന്ന് മരുമകളെ ഭർതൃമാതാവ് വെട്ടിക്കൊന്നു. മലപ്പുറം നിലമ്പൂരിനടുത്ത് കൂറ്റമ്പാറയിലാണ് സംഭവം. കരുളായി പള്ളിക്കുന്ന് പുളിക്കത്തടത്തിൽ രജില (28) ആണ് വെട്ടേറ്റ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം. വീട്ടിൽ നിന്ന് കരച്ചിൽ കേട്ട് നാട്ടുകാർ ഓടി ചെന്നപ്പോൾ വെട്ടേറ്റ് ചോരയിൽ കുളിച്ച് കിടക്കുന്ന രജിലയെയാണ് കണ്ടത്. നിലമ്പൂർ ജില്ലാ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മായിയമ്മ ശാന്തയെ പൂക്കോട്ടുംപാടം പോലീസ് കസ്റ്റഡിയിൽ എടുത്തു.
Content Highlights: Fatal assault involving a mother-in-law and daughter-in-law in Nilambur., Incident occurred in Koottumpara, Kurulai