ശ്രീനിവാസൻ വധത്തിൽ രണ്ടാംപ്രതി പിടിയിൽ; എൻഐഎ വലയിലാക്കിയത് വിനോദയാത്രയ്ക്ക് എത്തിയപ്പോൾ

കൊച്ചി: പാലക്കാട് ശ്രീനിവാസന് വധക്കേസില്‍ ഒളിവിലായിരുന്ന രണ്ടാംപ്രതി പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് ഷംനാദ് ആണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയിലായത്. കൊച്ചിയില്‍ വിനോദയാത്രയ്ക്ക് എത്തിയപ്പോഴാണ് എന്‍ഐഎ ഇയാളെ പിടികൂടിയത്.
വൈകീട്ടോടെയാണ് ഷംനാദ് പിടിയിലായത്. പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാംപ്രതിയാണ് ഷംനാദ്. 2022 ഏപ്രില്‍ 16-നാണ് കേസിനാസ്പദമായ സംഭവം. ശ്രീനിവാസനെ ബൈക്കിലെത്തി കടയില്‍ കയറി കൊലപ്പെടുത്തിയ ആറംഗസംഘത്തില്‍ ഉള്‍പ്പെട്ട ആളാണ് ഷംനാദ്.
കേസില്‍ അറസ്റ്റിലായ നാലുപേര്‍ റിമാന്‍ഡിലാണ്. ഷംനാദിനെ കൂടാതെ ഒരാള്‍കൂടി പിടിയിലാവാനുണ്ട്. ഇയാള്‍ നിലവില്‍ ഒളിവിലാണ്. കേസില്‍ പ്രതികളായ പത്തുപേര്‍ക്ക് കേരള ഹൈക്കോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചിരുന്നു.
Content Highlights: NIA arrests Shamnad, the second accused in the murder of RSS worker Srinivasan in Palakkad