പത്താംക്ലാസ് വിദ്യാർഥിനി കുളത്തിൽ മരിച്ചനിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പത്താംക്ലാസുകാരിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മരുതത്തൂർ സ്വദേശി സുരേഷ് സിന്ധു ദമ്പതികളുടെ ഇളയ മകൾ അനഘ (15)യെയാണ് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സുരേഷ് വിദേശത്താണ്. അമ്മയും സഹോദരിയും മാത്രമായിരുന്നു വീട്ടിൽ. സംഭവദിവസം ആരും വീട്ടിൽ ഉണ്ടായിരുന്നില്ല. അനഘയെ കാണാത്തതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
കുളക്കടവിൽ ചെരിപ്പ് കണ്ടെത്തിയതിനെത്തുടർന്ന് കുളത്തിൽ തിരച്ചിൽ നടത്തുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം നെയ്യാറ്റിൻകര മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അസ്വാഭാവിക മണരത്തിന് മാരായമുട്ടം പോലീസ് കേസെടുത്തു.
Content Highlights: 15-year-old student Anagha found dead in a pond in Neyyattinkara., The body was recovered by the Fire and Rescue Services., Marayamuttom police have initiated an investigation into the unnatural death., The victim's father is currently working abroad.