തിരുവനന്തപുരം മെഡി. കോളേജ് പാർക്കിങ് ഗ്രൗണ്ടിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ചനിലയിൽ

#മാതൃഭൂമി ന്യൂസ്
പ്രതീകാത്മക ചിത്രം | Screengrab: Mathrubhumi News
പ്രതീകാത്മക ചിത്രം | Screengrab: Mathrubhumi News

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാർക്കിങ്ങിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിനോട് ചേർന്ന പാർക്കിങ് ഗ്രൗണ്ടിലാണ് കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെ സുരക്ഷാ ജീവനക്കാരാണ് മൃതദേഹം ആദ്യംകണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മാസംതികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ആരാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന് കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Content Highlights: Discovery of a newborn's body in the parking area of the multi-specialty block., Incident reported on Thursday morning by security staff., Police initiated an investigation using hospital CCTV surveillance., Body transferred to the medical college mortuary for further procedures.