എല്ലാം അറിഞ്ഞിരുന്നോ?; അഖിലയ്ക്കെതിരേ കൊലപാതകപ്രേരണക്കുറ്റം, തമിഴ്നാട്ടിലെ നൃത്തപരിപാടി അന്വേഷണത്തിൽ

#ന്യൂസ് ഡെസ്ക്
അഖിലയും അർഷിദും, അഷ്കർ
അഖിലയും അർഷിദും, അഷ്കർ

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരൻ അർഷിതിന്റെ കൊലപാതകത്തിൽ മാതാവ് അഖിലയ്ക്കെതിരേ കൊലപാതക പ്രേരണക്കുറ്റം ഉൾപ്പെടുന്ന വകുപ്പുകൾ ചുമത്തി. കൊലപാതകത്തിൽ അഖിലയ്ക്ക് നേരിട്ട് പങ്ക് ഉണ്ടോ എന്ന കാര്യവും കുട്ടിയെ മർദിക്കാറുണ്ടായിരുന്നോ എന്നതും അന്വേഷിക്കും.

തമിഴ്നാട്ടിലെ നൃത്ത പരിപാടിയെ കുറിച്ചും പോലീസ് വിശദമായി അന്വേഷിക്കും. റിമാൻഡിലുള്ള അഷ്കറിനേയും, അമ്മ അഖിലയേയും കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ പോലീസ് ഇന്ന് നൽകുമെന്നാണ് വിവരം.

തന്റെ ജീവിതത്തിൽ അഖിലയുടെ കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് കൊല്ലാൻ തീരുമാനിച്ചതെന്ന് രണ്ടാനച്ഛൻ അഷ്‌കർ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. മൂന്നുമാസത്തെ നിരന്തര പീഡനത്തിലൊടുവിലാണ് കുഞ്ഞ് മരിച്ചത്.

പനവൂർ കരിക്കുഴി നെല്ലിക്കുന്ന് അർച്ചിതം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അഷ്കറാണ്‌ (31) പേലീസിനോട് കൊലപാതകക്കുറ്റം സമ്മതിച്ചത്. വെള്ളിയാഴ്ചയാണ് ഒന്നരവയസ്സുകാരൻ അർഷിത് മരിച്ചത്. അർഷിതിന്റെ അമ്മ അഖിലയെയും (21) കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Content Highlights: Mother Akhila charged with abetment of murder in Arshid case., Stepfather Ashkar confessed to killing the toddler due to perceived burden., Police investigation focuses on physical abuse and Tamil Nadu dance event links., Authorities seeking police custody for both suspects for further interrogation.