ഭാര്യയുടെ ജന്മദിനത്തില്‍ 350 രൂപയുടെ കേക്കിന് ഓര്‍ഡര്‍ നല്‍കി; യുവാവിന് നഷ്ടമായത് 48,000 രൂപ

നവി മുംബൈ: ഭാര്യയെ വിസ്മയിപ്പിക്കാനായി ജന്മദിനത്തില്‍ ഓണ്‍ലൈനില്‍ കേക്ക് ഓര്‍ഡര്‍ചെയ്ത യുവാവ് സൈബര്‍ തട്ടിപ്പിനിരയായി. നവിമുംബൈ കാമോത്തെ സ്വദേശി നിശാന്ത് ഝാ (35) എന്നയാളാണ് തട്ടിപ്പിനിരയായത്. 350 രൂപയുടെ കേക്ക് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ചെയ്ത ഇദ്ദേഹത്തിന് 48,000 രൂപ നഷ്ടമായി.
കേക്ക് ഷോപ്പിന്റെ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നാണ് ഇയാള്‍ക്ക് ലഭിച്ചത്. 350 രൂപ വിലയുള്ള അരക്കിലോ കേക്കാണ് ഓര്‍ഡര്‍ ചെയ്തത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമടച്ചാല്‍ 20 ശതമാനം കിഴിവ് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.
കേക്കിന്റെ വിലയിലേക്കായി 275 രൂപ നല്‍കിയതിന് പിന്നാലെ ഇയാള്‍ തന്റെ ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ പങ്കിട്ടു. മൊബൈലിലേക്ക് വന്ന ഒ.ടി.പി നമ്പര്‍ തട്ടിപ്പുകാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പങ്കിട്ടു. തുടര്‍ന്ന് ഇയാളുടെ അക്കൗണ്ടില്‍ നിന്ന് 48,000 രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.
Content Highlights: Navi Mumbai Man orders cake online, loses Rs 48,000