ഗർഭം അലസിയെന്ന് വിളിച്ചറിയിച്ചു, പിന്നെ തിരിച്ചെത്തിയില്ല; കുടുംബത്തിലെ 3 പേരെ കാണാതായതായി പരാതി

കഴക്കൂട്ടം: ഗർഭകാല പരിശോധനയ്ക്ക് ആശുപത്രിയിൽ പോയ യുവാവിനെയും ഭാര്യയെയും അഞ്ചുവയസ്സുകാരൻ മകനെയും കാണാതായതായി പരാതി. പുല്ലാട്ടുകരിയിൽ താമസിക്കുന്ന അനീഷ് (26), ഭാര്യ അഖില (24), മകൻ അദ്വൈത് (അഞ്ച്) എന്നിവരെയാണ് കാണാതായത്. സംഭവത്തിൽ അഖിലയുടെ സഹോദരൻ സൂരജിന്റെ പരാതിയിൽ കഴക്കൂട്ടം പോലീസ് കേസെടുത്തു.
ചൊവ്വാഴ്ച രാവിലെ 10.30-ഓടെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പരിശോധനയ്ക്ക് പോയതായിരുന്നു ഇവർ. പിന്നീട് ഗർഭം അലസിയെന്ന് വീട്ടിൽ വിളിച്ചറിയിച്ചു. എന്നാൽ, ഇവർ തിരിച്ചെത്തിയില്ല. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി അഖിലയുടെ സഹോദരൻ അനീഷിനെ ഫോണിൽ വിളിച്ചപ്പോൾ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലാണെന്നാണ് പറഞ്ഞത്. ഇതിനുശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പോലീസ് അന്വേഷണം ഊർജിതമാക്കി.
Content Highlights: Anish (26), Akhila (24), and their 5-year-old son Advaith are reported missing., The family went to a private hospital in Kazhakoottam for a check-up., Last known location reported by the husband was Thampanoor Railway Station., Kazhakoottam police have registered a case and are actively investigating.