വാക്കുതര്‍ക്കം; തൃശ്ശൂരില്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊലപ്പെടുത്തി

സംഭവസ്ഥലത്ത് പോലീസ് പരിശോധനയ്‌ക്കെത്തിയപ്പോള്‍ | Screengrab: Mathrubhumi News
സംഭവസ്ഥലത്ത് പോലീസ് പരിശോധനയ്‌ക്കെത്തിയപ്പോള്‍ | Screengrab: Mathrubhumi News

തൃശ്ശൂര്‍: കോടശ്ശേരിയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ അയല്‍വാസി വെട്ടിക്കൊലപ്പെടുത്തി. കോടശ്ശേരി സ്വദേശി ഷിജു(35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഷിജുവിന്റെ അയല്‍ക്കാരനായ അന്തോണിയെ വെള്ളിക്കുളങ്ങര പോലീസ് കസ്റ്റഡിയിലെടുത്തു. 

ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. അയല്‍വാസികളായ ഷിജുവും അന്തോണിയും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പോലീസ് പറയുന്നത്. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവസമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. 

Content Highlights: man hacked to death by neighbour in kodassery thrissur