14-കാരിയെ രണ്ടുവര്‍ഷത്തിലേറെ ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍

അബ്ദുൾ റാഷിദ്
അബ്ദുൾ റാഷിദ്

ചന്തേര(കാസര്‍കോട്): പതിനാലുകാരിയെ രണ്ടുവര്‍ഷത്തിലേറേക്കാലം ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. മുന്നാട് കൊട്ടോടിയിലെ സി. അബ്ദുള്‍ റാഷിദി(31)നെയാണ് ചന്തേര എസ്.ഐ. എം.വി. ശ്രീദാസ് അറസ്റ്റ് ചെയ്തത്. 

എടച്ചാക്കൈയില്‍ മദ്രസ അധ്യാപകനായിരുന്ന ഇയാള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ വെച്ചാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഭീഷണിപ്പെടുത്തി രാത്രിയില്‍ വീട്ടിലെത്തിയായിരുന്നു പീഡനം. 
നിലവില്‍ തൃക്കരിപ്പൂരിലെ ലൈറ്റ് സൗണ്ട് സ്ഥാപനത്തിലാണ് ഇയാള്‍ ജോലിയെടുക്കുന്നത്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. തിങ്കളാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Content Highlights: man arrested for raping minor girl in chandera in kasargod