മകളെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ചു, ഭാര്യാമാതാവിന്റെ മൂക്ക് ഇടിച്ചുതകർത്ത് മരുമകൻ: അറസ്റ്റ്

കീഴ്വായ്പ്പൂര്(പത്തനംതിട്ട): മകളെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ മരുമകന്റെ ഇടിയേറ്റ് കുന്നന്താനം കൃഷ്ണവിലാസത്തിൽ മണിയമ്മ (63)യുടെ മൂക്കിന്റെ പാലം തകർന്നു. രക്തംവാർന്ന് അവശനിലയിലായ ഇവരെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒക്ടോബർ 24-ന് രാത്രി 10 മണിയോടെയാണ് സംഭവം. കോട്ടയം തൃക്കൊടിത്താനം പാലക്കുളം കാലായിൽ പാലക്കുളം വീട്ടിൽ പ്രജീഷ് പ്രസന്ന(32)നെ കീഴ്വായ്പൂര് പോലീസ് അറസ്റ്റുചെയ്തു.
സബ് ഇൻസ്പെക്ടർ നൗഫൽ, എ.എസ്.ഐ. മുജീബ്, സി.പി.ഒ.മാരായ, സന്തോഷ്, വിഷ്ണുപ്രസാദ്, അൽ ബാദുഷ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. തിരുവല്ല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡുചെയ്തു.