മദ്യലഹരിയിൽ മകൻ നിലത്ത് തള്ളിയിട്ടു, തലയിടിച്ചുവീണ് പരിക്കേറ്റ വയോധികൻ മരിച്ചു

#ന്യൂസ് ഡെസ്ക്
ദേവസികുട്ടി
ദേവസികുട്ടി

മലയാറ്റൂർ: മദ്യലഹരിയിലായിരുന്ന മകന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. മലയാറ്റൂർ സ്വദേശി ദേവസികുട്ടി (87) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ഡേവിസിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. ഡേവിസ് സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവദിവസവും മദ്യപിച്ചെത്തിയ ഇയാൾ ഭാര്യയെ ആക്രമിക്കുകയായിരുന്നു. ഇതുകണ്ട് തടയാനായി എത്തിയതായിരുന്നു പിതാവ് ദേവസികുട്ടി.

ദേവസികുട്ടിയെ ഡേവിസ് ശക്തിയായി തള്ളിമാറ്റുകയും നിലത്തു വീണ് തല നിലത്തിടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദേവസികുട്ടിയെ ഉടൻതന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Content Highlights: An 87-year-old man named Devasikutty passed away while receiving treatment after being pushed down by his intoxicated son Davis, who had violently intervened during a domestic dispute.