വിരമിക്കുന്നതിന്റെ തലേന്ന് എൻജിനിയറുടെ ഓഫീസിൽ പരിശോധന; കോൺട്രാക്ടർമാരിൽ നിന്ന് 74000 രൂപ പിടികൂടി

#ന്യൂസ് ഡെസ്ക്
• മലപ്പുറം നഗരസഭാ എൻജിനീയറുടെ ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധന
• മലപ്പുറം നഗരസഭാ എൻജിനീയറുടെ ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധന

മലപ്പുറം: ശനിയാഴ്ച വിരമിക്കാനിരുന്ന മലപ്പുറം നഗരസഭാ എൻജിനിയറുടെ ഓഫീസിൽ മലപ്പുറം വിജിലൻസ് പരിശോധന നടത്തി. എൻജിനിയർ പി.ടി. ബാബുവിന്റെ ഓഫീസിലായിരുന്നു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന. ഓഫീസ് സമയം കഴിഞ്ഞിട്ടും ഇദ്ദേഹത്തിന്റെ മുറിയിൽ കോൺട്രാക്ടർമാർ ഉണ്ടെന്നായിരുന്നു വിവരം.

വൈകീട്ട് 7.30-ന് വിജിലൻസ് സംഘം പരിശോധനയ്ക്കെത്തിയപ്പോൾ നാലു കോൺട്രാക്ടർമാർ ഓഫീസിലുണ്ടായിരുന്നു. ഇവരിൽനിന്ന് 74,000 രൂപ പിടിച്ചെടുത്തു. 13 ബില്ലുകളായിരുന്നു ഇവരുടെ പേരിൽ മാറാനുണ്ടായിരുന്നത്. മറ്റു ബില്ലുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. സി.ഐ. ജ്യോതീന്ദ്രകുമാർ, എ.എസ്.ഐ. ശറഫുദ്ദീൻ, എസ്.സി.പി.ഒ.മാരായ ധനേഷ്, ജലീൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Content Highlights: Malappuram Municipal Engineer's Office Raided Ahead of Retirement; ₹74,000 Seized from Contractors