വാഹനത്തിന്റെ താക്കോലിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം; തിരൂരിൽ കത്തിക്കുത്തേറ്റ യുവാവ് മരിച്ചു

കൊല്ലപ്പെട്ട തുഫൈല്‍, പ്രതീകാത്മക ചിത്രം | Photo: Screen grab/ Mathrubhumi News, Mathrubhumi
കൊല്ലപ്പെട്ട തുഫൈല്‍, പ്രതീകാത്മക ചിത്രം | Photo: Screen grab/ Mathrubhumi News, Mathrubhumi

മലപ്പുറം: തിരൂര്‍ വാടിക്കലില്‍ യുവാവ് കുത്തേറ്റുമരിച്ചു. കാട്ടിലപ്പള്ളി സ്വദേശി ചെറിയകത്ത് മനാഫിന്റെ മകന്‍ തുഫൈല്‍ ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ തമ്മിലെ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. വാഹനത്തിന്റെ താക്കോല്‍ സംബന്ധിച്ചാണ് സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. ഇതിനിടെ കത്തികൊണ്ടുള്ള കുത്തേറ്റ തുഫൈല്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

ഇവിടെയുണ്ടായിരുന്ന തുഫൈലിന്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ ചോദ്യംചെയ്ത ശേഷം അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും. തുഫൈലിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
 

Content Highlights: Young man was stabbed to death in Tirur, following a dispute with friends over a vehicle