മരുമകളെ പീഡിപ്പിക്കാൻ ശ്രമിച്ച അമ്മായിഅച്ഛൻ പോലീസ് പിടിയിൽ

കുളത്തൂപ്പുഴ: വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് മരുമകളെ പീഡിപ്പിക്കാൻ ശ്രമിച്ച അമ്മായിഅച്ഛൻ പോലീസ് പിടിയിൽ. കരുനാഗപ്പള്ളി സ്വദേശിയാണ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്. കുളത്തൂപ്പുഴ സ്വദേശിയുമായി പരിചയത്തിലായ ഇയാൾ അവരെ വിവാഹംകഴിച്ച് ഇവിടെ താമസിച്ചുവരികയായിരുന്നു. വീട്ടിലുള്ളവർ പുറത്തുപോയ സമയത്ത് ഇയാൾ സ്ത്രീയുടെ ആദ്യവിവാഹത്തിലെ മകന്റെ ഭാര്യയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതി നിലവിളിച്ച് അടുത്തുള്ള വീട്ടിൽ അഭയംതേടുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടി വൈദ്യപരിശോധന പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Content Highlights: A man from Karunagappally was arrested by Kulathupuzha police., He attempted to assault his stepson's wife while the house was empty., The victim escaped, sought refuge at a neighbor's house, and filed a police complaint., The accused was produced in court and remanded after medical examination.