മറികടക്കാൻ അനുവദിച്ചില്ല, കെ.എസ്.ആർ.ടി.സി. ബസ് തടഞ്ഞ് ഡ്രൈവറെ മർദിച്ചു; മൂന്നുപേർ അറസ്റ്റിൽ

കോഴിക്കോട്: മീഞ്ചന്ത ജങ്ഷനിൽ കെ.എസ്.ആർ.ടി.സി. ഡ്രൈവറെ മർദിച്ച കാർ യാത്രക്കാരായ മൂന്ന് യുവാക്കൾ അറസ്റ്റിൽ. മലപ്പുറം വേങ്ങര സ്വദേശികളായ പാലശ്ശേരി ഉവൈസ് (24), ചോലക്കൽ അബ്ദുൾ ഗഫൂർ (27), മണ്ടോടൻ മുഹമ്മദ് ഫാഹിസ് (26) എന്നിവരെയാണ് പന്നിയങ്കര പോലീസ് അറസ്റ്റ്ചെയ്തത്.
കാസർകോട് ഷിരിവായൂർ ഉളിയത്തടുക്ക ഉമെയ്ബ മൻസിലിൽ എം. ബദറുദ്ദീ (46)നാണ് മർദനമേറ്റത്. ഞായറാഴ്ച വൈകീട്ട് 6.30-ന് ആയിരുന്നു സംഭവം. ബസ് കാറിനെ മറികടക്കാൻ അനുവദിച്ചില്ലെന്ന കാരണം പറഞ്ഞായിരുന്നു മർദനം. ചേളാരിയിൽനിന്ന് തുടങ്ങി ബസിനെ പിൻതുടർന്ന് വന്ന് മീഞ്ചന്തവെച്ച് ബസിന്റെ മുന്നിലേക്ക് കാറിട്ട് തടഞ്ഞുനിർത്തുകയായിരുന്നു. ഡ്രൈവറെ സീറ്റിൽനിന്നും വലിച്ചിറക്കാൻ ശ്രമിക്കുകയും താടിക്ക് കൈകൊണ്ടിടിക്കുകയും ചുണ്ടിന്റെ ഭാഗത്ത് കൈ ചുരുട്ടി ഇടിക്കുകയുമായിരുന്നു. ചുണ്ടിന് മുറിവേറ്റു. കാറിൽ ഒൻപത് പേരുണ്ടായിരുന്നെന്നും ഇതിൽ മൂന്നുപേർ ചേർന്നാണ് മർദിച്ചതെന്നും ബദറുദ്ദീൻ പറഞ്ഞു.
മുഹമ്മദ് ഫാഹിസ് ഉവൈസ് അബ്ദുൾ ഗഫൂർ