കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട് അടുത്ത് കിടന്ന് ഉറങ്ങി; യുവാവ് പിടിയിൽ

കഞ്ചാവ് ഉണക്കാനിട്ട് യുവാവ് കിടന്നുറങ്ങുന്നു
കഞ്ചാവ് ഉണക്കാനിട്ട് യുവാവ് കിടന്നുറങ്ങുന്നു

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാൻ ഇട്ട് ഉറങ്ങിപ്പോയ യുവാവ് പിടിയിൽ. വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ ബിച്ചിൽ നടക്കാൻ എത്തിയവരാണ് കഞ്ചാവ് ഉണക്കാൻ ഇട്ട പായയോട് ചേർന്ന് യുവാവ് ഉറങ്ങുന്നത് കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഇയാളെ പോലീസ് എത്തി കസ്റ്റഡിയിൽ എടുത്തു.

Content Highlights: A young man was apprehended by police on Kozhikode Beach after being found asleep beside a mat used for drying ganja. Locals alerted the authorities.