കോഴഞ്ചേരിയിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ 20-കാരിയെ കുത്തിക്കൊന്നു; യുവാവ് പിടിയിൽ

#ന്യൂസ് ഡെസ്ക്
പ്രതിയെ നാട്ടുകാർ പിടികൂടിയപ്പോൾ, കൊല്ലപ്പെട്ട ദിൻഷ
പ്രതിയെ നാട്ടുകാർ പിടികൂടിയപ്പോൾ, കൊല്ലപ്പെട്ട ദിൻഷ

കോഴഞ്ചേരി: മാരാമൺ ചെട്ടിമുക്കിൽ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊലപ്പെടുത്തി. കഴുത്തിൽ കുത്തേറ്റ കുളത്തുപ്പൂഴ സ്വദേശി ദിൻഷ (20) സംഭവസ്ഥലത്തുതന്നെ മരിച്ചു. കീഴുകര സ്വദേശിയായ ജിത്തു പോലീസിന്റെ പിടിയിലായിട്ടുണ്ട്.

പ്രണയനൈരാശ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പെൺകുട്ടി റിസോർട്ടിലെ ട്രെയിനിയാണ്. ജോലിയിൽ പ്രവേശിച്ചിട്ട് രണ്ടാഴ്ചയേ ആയിട്ടുള്ളൂ. ദിൽഷയുടെ മൃതദേഹം കോഴഞ്ചേരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പ്രതി ജിത്തുവിനെ നാട്ടുകാർ പിടികൂടി കെട്ടിയിട്ടു. തുടർന്ന് പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Content Highlights: A 20-year-old resort receptionist, Dinsha, was stabbed to death in Maramon Chettimukku, Kozhencherry., The suspect, Jithu from Keezhukara, has been caught by locals and handed over to the police., Preliminary reports suggest unrequited love as the motive behind the fatal attack.