സ്കൂട്ടർ അപകടത്തിൽപെട്ടു, സീറ്റിനടിയിൽ നിന്ന് പുറത്തേക്ക് തെറിച്ചത് പുള്ളിമാൻ തോൽ; രണ്ടുപേർ അറസ്റ്റിൽ

കോവളം: പുളളിമാന്റെ തോലുമായി രണ്ടുയുവാക്കളെ വനപാലകർ അറസ്റ്റുചെയ്തു. വളളക്കടവ് കാരാളി പാലത്തിന് സമീപം ആറ്റുവരമ്പിൽ വീട്ടിൽ ജിത്തു എന്ന ഗോകുൽ(31), വെങ്ങാനൂർ ചരുവിള അനന്തുഭവനിൽ അനന്തു(23) എന്നിവരെയാണ് അറസ്റ്റുചെയ്ത്.
ഗോകുൽ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കഴക്കൂട്ടം-കാരോട് ദേശീയപാതയിലെ വിഴിഞ്ഞം കല്ലുവെട്ടാൻകുഴി ഭാഗത്ത് വച്ച് കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 3.30-ന് അപകടത്തിൽപ്പെട്ടിരുന്നു. സ്കൂട്ടറിന്റെ സീറ്റ് ഊരിത്തെറിച്ചപ്പോൾ അതിനുളളിലുണ്ടായിരുന്ന മാൻതോൽ റോഡിൽ വീഴുകയായിരുന്നു. അപകട സ്ഥലത്ത് എത്തിയ നാട്ടുകാർ ഇക്കാര്യം കോവളം പോലീസിനെ വിവരമറിയിച്ചു. എസ്.എച്ച്.ഒ.യുടെ നേത്യത്വത്തിലുളള പോലീസ് സംഘം സ്ഥലത്തെത്തിയോടെ അപകടത്തിൽ മുഖത്ത് പരിക്കേറ്റ ഗോകുൽ രക്ഷപ്പെട്ട് വിഴിഞ്ഞം ആശുപത്രിയിലെത്തി ചികിത്സ തേടി.
സംഭവമറിഞ്ഞ് വനംവകുപ്പിന്റെ പരുത്തിപ്പളളി റേഞ്ച് ഉദ്യോഗസ്ഥർ സ്ഥലതെത്തി ഗോകുലിനെയും റോഡിലുണ്ടായിരുന്ന മാൻതോലും കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാളുടെ സുഹ്യത്തായ അനന്തുവിനെയും കസ്റ്റഡിയിലെടുത്തു. ജഗതിയിലെ ഒരുവീട്ടിൽ നിന്ന് വീട്ടുപകരണങ്ങൾ ഉൾപ്പെട്ട സാമഗ്രികൾ മാറ്റുന്നതിടയിലാണ് മാൻതോൽ കണ്ടത്. കൗതുകത്തെ തുടർന്ന് അവിടെ നിന്നെടുത്ത് സുഹൃത്തായ ഗോകുലിന്റെ സ്കൂട്ടറിനുളളിൽ സൂക്ഷിക്കുകയായിരുന്നുവെന്നുമാണ് അനന്തുനൽകിയ മൊഴി. സംഭവത്തിൽ വേറെ ആരെങ്കിലും ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരുത്തിപളളി റേഞ്ച് ഓഫീസർ വി. വിപിൻ ചന്ദ്രൻ, വനപാലകരായ പ്രദീപ്, ജിജിമോൾ, വിഷ്ണു, രമ്യ എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.
Content Highlights: Two youths named Gokul and Ananthu were arrested by forest officials in Kovalam., The possession of the spotted deer skin was discovered after a scooter accident on the Kazhakoottam-Karode national highway., The accused claimed they found the skin while shifting household items from a house in Jagathy., Both suspects were produced before the forest court and remanded.