സ്പായിൽ നിന്ന് കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയ ജീവനക്കാരന്റെ വീട്ടിലും റെയ്ഡ്; ഫോൺ നശിപ്പിച്ച നിലയിൽ

#ന്യൂസ് ഡെസ്ക്
ചപ്പാത്തിലുളള സജിത്ത് കുമാറിന്റെ സ്പായിൽ എസ്.ഐ.ടി.സംഘം രണ്ടാം പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോൾ, ഇൻസൈറ്റിൽ കൃഷ്ണവേണി
ചപ്പാത്തിലുളള സജിത്ത് കുമാറിന്റെ സ്പായിൽ എസ്.ഐ.ടി.സംഘം രണ്ടാം പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോൾ, ഇൻസൈറ്റിൽ കൃഷ്ണവേണി

കോവളം: പതിനാറുകാരിയെ സ്പായിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ യുവാവിന്റെ വീട്ടിൽ എസ്.ഐ.ടിയുടെ പരിശോധന. സ്പാ നടത്തിപ്പുകാരൻ സജിത്ത്കുമാറിന്റെ ജീവനക്കാരനും കാട്ടാക്കട കളളിക്കാട് സ്വദേശിയുമായ അരവിന്ദന്റെ(24) വീട്ടിലാണ് എസ്.ഐ.ടി പരിശോധന നടത്തിയത്. ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽഫോണിനെ നശിപ്പിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

കുട്ടിയുടെ പേരിലുളള 16 ഉം 20 ഉം വയസുകളുളള ആധാർകാർഡുകൾ അന്വേഷണ സംഘം കണ്ടെടുത്തു. ഇയാളുടെ അലമാരകളിൽ നിന്ന് കണ്ടെത്തിയ ബാങ്ക് പാസ് ബുക്കുകളിൽ നിന്ന് ഓരോമാസവും രണ്ട് ലക്ഷം രൂപ വീതമുളള ഇടപാടുകളും നടത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. സെർച്ച് വാറന്റിന്റെ അനുമതിയോടെയായിരുന്നു ശനിയാഴ്ച പരിശോധന നടത്തിയത്.

സജിത്തിന്റെ സ്പായിലെ ജീവനക്കാരനായിരുന്നു അരവിന്ദ്. ഇവിടെ നിന്ന് മറ്റുളള സ്പാകളിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയിരുന്നത് അരവിന്ദാണ്. ഈ പരിചയത്തിൽ കുട്ടിയുമായി അരവിന്ദ് കൂടുതൽ സൗഹൃദത്തിലായി. ഇതിനിടെ സജിത്തുമായി വഴക്കിലായ അരവിന്ദ് കുട്ടിയെ ഹെൽത്ത് ഇൻസ്പെക്ടറായ അനുരൂപിന്റെ സ്പായിലുമെത്തിച്ചിരുന്നു. ഇവിടെ നിന്നാണ് കുട്ടിയെ ഇയാൾ സംരക്ഷിക്കാമെന്ന വാഗ്ദാനം നൽകി സെപ്തംബർ 19-ഓടെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയത്.

കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതൃസഹോദരിയും ഭർത്താവും ചേർന്ന് കോവളം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് 22-ന് പോലീസ് കുട്ടിയെ കണ്ടെത്തുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. 20 വയസുളള ആധാർകാർഡായിരുന്നു കോടതിയിൽ മാതൃസഹോദരി സമർപ്പിച്ചിരുന്നത്. തുടർന്ന് കോടതി കുട്ടിയെ സർക്കാർ മന്ദിരത്തിൽ എത്തിക്കാനും നിർദേശം നൽകിയിരുന്നു. അവിടെ നടത്തിയ കൗൺസിലിങ്ങിലായിരുന്നു പീഡനവിവരമടക്കമുളള സംഭവങ്ങൾ പുറത്തായതും കുട്ടിയുടെ മാതൃസഹോദരിയും ഭർത്താവും സ്പാ നടത്തിപ്പുകാരും അറസ്റ്റിലായത്.

തുടർന്നുളള അന്വേഷണത്തിന്റെ ഭാഗമായാണ് അരവിന്ദിന്റെ വീട്ടിലും പരിശോധന നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥനും കൺട്രോൾ റൂം അസി. കമ്മീഷണറുമായ എസ്. ചന്ദ്രകുമാർ പറഞ്ഞു. കുട്ടിയെ പീഡിപ്പിച്ച കൂടുതൽ ആളുകളെക്കുറിച്ച് വിശദാംശങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവരെയും അറസ്റ്റുചെയ്യാനുളള നടപടികൾ തുടരുന്നുവെന്നും അസി. കമ്മീഷണർ അറിയിച്ചു.

Content Highlights: SIT raided the house of Aravind, an employee of spa operator Sajith Kumar., Aravind allegedly destroyed his mobile phone and maintained bank transactions worth 2 lakh rupees monthly., Police recovered fake Aadhaar cards showing the victim's age as 20 from his house., Counseling at the government home revealed abuse details, leading to multiple arrests including spa operators.