കോവളത്തെ സ്പായിൽ പതിനാറുകാരി നേരിട്ടത് ക്രൂര പീഡനം; ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

#ന്യൂസ് ഡെസ്ക്
നിഷാന്ത്, സജിത്ത് കുമാർ
നിഷാന്ത്, സജിത്ത് കുമാർ

തിരുവനന്തപുരം: ആന്ധ്രാപ്രദേശ് സ്വദേശിനിയായ പതിനാറുകാരിയെ  കോവളത്തെ വിവിധ സ്പാകളിലെത്തിച്ച് പീഡനത്തിനിരയാക്കിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ അംഗം ഡോ. എഫ്. വിൽസൺ ആണ് നടപടി സ്വീകരിച്ചത്. അതീവ ഗൗരവകരമായ സംഭവമാണിതെന്നും പെൺകുട്ടിക്ക് കൗൺസിലിങ് നൽകുമെന്നും കമ്മിഷൻ അറിയിച്ചിട്ടുണ്ട്.

പെൺകുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി ബന്ധുക്കൾ നൽകിയ പരാതിയിലാണ് കോവളം പോലീസ് അന്വേഷണം ആരംഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കാട്ടാക്കടയിൽനിന്നു പെൺകുട്ടിയെയും യുവാവിനെയും കോവളം പോലീസ് പിടികൂടിയത്. പിന്നീട്, പെൺകുട്ടിയെ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള അഭയകേന്ദ്രത്തിലേക്ക് മാറ്റുകയും അവിടെ നടത്തിയ കൗൺസിലിങ്ങിൽ താൻ പീഡനത്തിനിരയായ വിവരം പെൺകുട്ടി അറിയിക്കുകയുമായിരുന്നു.

പെൺകുട്ടിയെ ഒരു വർഷം മുമ്പാണ് കോവളത്ത് എത്തിച്ചത്. അച്ഛനും അമ്മയും മരിച്ചുപോയതിനെ തുടർന്ന് ജോലിക്കെത്തിയതാണ് എന്നു പറഞ്ഞാണ് അമ്മയുടെ സഹോദരി നാഗലക്ഷ്മിയും ഇവരുടെ ആൺസുഹൃത്ത് ഗോപിയും ചേർന്ന് കുട്ടിയെ കോവളത്തെത്തിച്ചത്. തുടർന്ന് പ്രതികളുടെ സ്പാകളിലും മറ്റിടങ്ങളിലും എത്തിച്ച് ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയിരുന്നു. ഒരുവർഷത്തോളം പീഡനത്തിനിരയാക്കിയെന്നാണ് പെൺകുട്ടി പോലീസിനോട് പറഞ്ഞത്.

പീഡനം സഹിക്കവെയ്യാതെ, സ്പായിൽ തന്നെയുള്ള ആൺസുഹൃത്തായ കാട്ടാക്കട സ്വദേശിയോടൊപ്പം പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു. കുട്ടിയെ കാണാതായതോടെ നാഗലക്ഷ്മിയും ഗോപിയും കോവളം പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്പായിലെ ജീവനക്കാരായ സജിത്ത് കുമാർ, നിഷാന്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. പെൺകുട്ടി മറ്റ് ആരോടെങ്കിലും പീഡനത്തിനോ ചൂഷണത്തിനോ ഇരയായിട്ടുണ്ടോ എന്നതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Content Highlights: Kerala State Commission for Protection of Child Rights took suo motu cognizance of the Kovalam spa abuse case., Victim is a 16-year-old girl whose age was verified using Andhra Pradesh school records., Two spa employees and two relatives of the victim have been arrested and remanded by Kovalam police., Authorities have arranged counseling for the victim and are conducting a detailed investigation.